പല്ലശ്ശന. കോവിഡിന്റെ ഭീതി ഒഴിഞ്ഞ് 2 വർഷത്തിനു ശേഷം നടക്കുന്ന സ്കൂൾ തുറക്കലിന് ഒരുങ്ങുകയാണ് പൊതുവിദ്യാലയങ്ങൾ ജൂൺ 1 ബുധനാഴ്ച പ്രവേശനോത്സവത്തോടെ കുഞ്ഞുങ്ങളെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.
വിദ്യാലയവും പരിസരവും ശുചീകരിച്ച് ചുമരുകളെല്ലാം പെയിന്റടിച്ച് ഭംഗിയാക്കുന്ന പണികൾ തകൃതിയായി നടന്നു വരുന്നു.
കോവിഡ് മാനദണ്ഡങ്ങളുടെ ഭാഗമായ മാസ്ക്ക്, സാനിറ്റൈസർ, സോപ്പ് എന്നിവ സജീകരിക്കുന്നുണ്ട്. മുഴുവൻ കുട്ടികൾക്കും ഒന്നാം ഭാഗം പാഠപുസ്തക വിതരണവും പൂർത്തിയായി.
കുട്ടികൾക്ക് സമ്മാനം നൽകാനും മധുരപലഹാരങ്ങൾ വിതരണം ചെയ്യാനും ഒരുക്കമായിട്ടുണ്ട്.
തിങ്കളാഴ്ച എല്ലാ വിദ്യാലയങ്ങളും ക്ലാസ്സ് പിടിഎ കൾ നടത്തിക്കഴിഞ്ഞു.
പല്ലാവൂർ ഗവൺമെന്റ് എൽ.പി.സ്കൂളിൽ മുഴുവൻ ക്ലാസ്സുകളിലും സിപിടിഎ യും പാഠപുസ്തക വിതരണവും എസ്.എം.സി. ചെയർമാൻ എ. ഹാറൂൺ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് എസ്.ജയ അദ്ധ്യക്ഷത വഹിച്ചു. കുട്ടികളെ സ്വീകരിക്കുന്നതിനുള്ള തൊപ്പി, വെഞ്ചാമരം എന്നിവയുടെ നിർമ്മാണം അധ്യാപികമാരും രക്ഷിതാക്കളും ചേർന്ന് പൂർത്തീകരിച്ചു.
ഹെഡ്മിസ്ട്രസ്സ് ടി.ഇ.ഷൈമ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ബി.ഗീത നന്ദിയും പറഞ്ഞു.
പ്രവർത്തനങ്ങൾക്ക് പിടിഎ എസ്എംസി എംപിടിഎ സ്റ്റാഫ് കൗൺസിൽ എന്നിവർ നേതൃത്വം നൽകി.
(വാർത്ത രാമദാസ് ജി കൂടല്ലൂർ.)