ജോസ് ചാലക്കൽ
മലമ്പുഴ: ഉന്നത നിലവാരമുള്ള വിദ്യാർത്ഥികളായിരിക്കണം ഈ സ്കൂളിൽ നിന്നും പഠനം കഴിഞ്ഞ് പുറത്ത പോകേണ്ടതെന്നും പ0നത്താൽ മാത്രമല്ല സംസ്കാരത്തിലും നിലവാരം വേണo സഭയുടെ വിദ്യഭ്യാസ ദർശനമുള്ളവരുമായിരിക്കണമെന്നും പാലക്കാട് രൂപത സഹായമെത്രാൻ മാർ: പീറ്റർ കൊച്ചുപുരയ്ക്കൽ പറഞ്ഞു.
മലമ്പുഴ സെൻ്റ് ജൂഡ്സ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചതിൻ്റെ പ്രഖ്യാപന സമ്മേളനമായ ഗ്ലോറിയ ആദിയോസ്ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ക്രിസ്തീയ ദർശനമെന്നു പറഞ്ഞാൽ മനുഷ്യത്വം, നാടിനും സഹജീവികൾക്കും നന്മ ചെയ്യുക എന്നീ വയാണ്.സംസ്ക്കാര സമ്പന്നരായിരിക്കണം.ഇംഗ്ലീഷ് മീഡിയം സ്കൂളാണെങ്കിലും മലയാളം മനോഹരമായി കൈകാര്യം ചെയ്യാനും പഠിക്കണം നമ്മുടെ മാതൃഭാഷയെ നാം മറക്കരുത് പ്രൊഫഷണൽ ഭാഷയായി ആംഗലേയ ഭാഷ നിങ്ങളോടൊപ്പം ഉണ്ടാകുമെന്നും മെത്രാൽ ചൂണ്ടിക്കാട്ടാ.
മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് സുമലത മോഹൻദാസ് അദ്ധ്യക്ഷയായി.പാലക്കാട് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ‘കെ. ഇന്ദിര മുഖ്യാതിഥിയായി.മലമ്പുഴ ഗ്രാമപഞ്ചായത്തംഗം അശ്വതി ഷാജൂ ., ഫാ: ജോസ്.പി. ചിറ്റിലപ്പിള്ളി; സി.ഡബ്ല്’ ളി യു.ഡി. മെമ്പർ ഡോ: ഏലിയാമജോർജ്ജ് ,മലമ്പുഴ പ്രോവിഡൻസ് കോൺവെൻ്റ് സുപ്പീരിയർ സി.സ്റ്റർ: രജ്ഞിത ‘സി.എച്ച്.എഫ്, ട്രസ്റ്റ് മെമ്പർ തോമസ് വാഴപ്പിള്ളി, കൈകാരൻ ജോയ് പട്ടാശേരി: ന്യൂനപക്ഷ ക്രിസ്ത്യൻ മാനേജ്മെൻ്റ് അസോസിയേഷൻ സംസ്ഥാന കൺവീനർ ജോസ്സി ജോസ്, ഹെഡ്മിസ് ട്രസ് – റു യ ആൻറണി, പി.ടി.എ.പ്രസിഡൻ്റ് ജീവൻ, എം.പി.ടി.എ.ഭാരവാഹിഫാത്തിമ എന്നിവർ പങ്കെടുത്തു സ്കൂൾപ്രിൽ സിപ്പാൾ ഏൻ്റ് മാനേജർ ‘ ഫാ: ജോൺ ജോസഫ് ആളൂർ ആമുഖ പ്രഭാഷണവും സ്വാഗതവും പറഞ്ഞു.