പുതുവർഷ ദിനത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകൾ തുടങ്ങി. ഒരേസമയം 50 ശതമാനം കുട്ടികളെയാണ് സ്കുളിൽ പ്രവേശിപ്പിച്ചത്. കുട്ടികളുടെ താപനില അളന്നശേഷമാണ് ക്ലാസുകളിലേക്ക് വിട്ടത്.
ആദ്യത്തെ ആഴ്ച ഒരു ബെഞ്ചിൽ ഒരു കുട്ടി എന്ന നിലയിൽ ക്ലാസുകൾ ക്രമീകരിക്കണമെന്നാണ് നിർദ്ദേശം