ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ പന്തല്‍ തകർന്ന് അധ്യാപകനും വിദ്യാർഥിക്കും പരിക്ക്. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കുണ്ടുർകുന്ന് ടിഎസ്‌എൻഎം ഹയർസെക്കൻഡറി സ്കൂളില്‍ സ്ഥാപിച്ച താത്കാലിക പന്തലാണ് തകർന്നത്. ഈ സമയം വേദിയില്‍ പരിപാടികള്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
സംഭവസമയം അഞ്ച് പേർ മാത്രമാണ് പന്തലിനുള്ളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.









