പാലക്കാട് :- മലർവാടി , ടീൻ ഇന്ത്യ സംസ്ഥാന സമിതിയുടെ ആഭിമുഖ്യത്തിൽ ഒന്നു മുതൽ 10 വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന ലിറ്റിൽ സ്കോളർ ഓൺലൈൻ ഫാമിലി വിജ്ഞാന മത്സരത്തിൻ്റെ ജില്ലാതല രജിസ്ട്രേഷൻ ഉദ്ഘാടനം പ്രശസ്ത സിനിമാ ബാലതാരം ( മിന്നൽ മുരളി ) വസിഷ്ട് ഉമേഷ് നിർവ്വഹിച്ചു.
മലർവാടി – ടീൻ ഇന്ത്യ ജില്ലാ രക്ഷാധികാരി ബഷീർ ഹസൻ നദ് വി പരിപാടിയെ പരിചയപ്പെടുത്തി .മലർവാടി സംസ്ഥാന സമിതി അംഗം അബ്ദുറഹ്മാൻ മമ്പാട് സംസാരിച്ചു .ജി ല്ലാ കോഡിനേറ്റർ ജംഷീർ ആലത്തൂർ സ്വാഗതം പറഞ്ഞു .ജില്ലാതല സ്വാഗതസംഘം ജനറൽ കൺവീനർ അസനാർ കുട്ടി മാസ്റ്റർ സമാപനം നിർവഹിച്ചു.ടിൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ നജീബ് ആലത്തൂർ , മലർവാടി ജില്ലാ കോർഡിനേറ്റർ ഹസ്ന എടത്തറ , ടീൻ ഇന്ത്യ ജില്ലാ കോഡിനേറ്റർ ശുഹദാ സുലൈമാൻ , ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം കൺവീനർ രഹന വഹാബ് , എസ് ഐ ഒ സെക്രട്ടറി ആദിൽ ഉമർ എന്നിവർ നേതൃത്വം നൽകി .