സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് മെമ്ബറും കെ.ടി.ഡി.സി ചെയര്‍മാനുമായി പി.കെ ശശിക്ക് എതിരായ സാമ്ബത്തിക തിരിമറി സംബന്ധിച്ച ആരോപണങ്ങളുടെ രേഖകള്‍ പരിശോധിക്കാൻ തീരുമാനം.
പാര്‍ട്ടി ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് മാറ്റി, പി.കെ ശശി ചെയര്‍മാനായ യൂണിവേഴ്സല്‍ കോളേജിനായി സഹകരണ സ്ഥാപനങ്ങളുടെ ഫണ്ട് ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങള്‍ സംബന്ധിച്ച് പുത്തലത്ത് ദിനേശൻ അന്വേഷണം നടത്തിയിരുന്നു. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ പരിശോധിക്കാൻ പാലക്കാട് ജില്ലാ കമ്മറ്റി യോഗം രണ്ടംഗ കമ്മീഷനെ ചുമതലപെടുത്തി.