പിഎസ് സരിത്തിനെ തട്ടിക്കൊണ്ടുപോയെന്ന് സ്വപ്ന സുരേഷ്
സരിത്തിനെ താൻ താമസിച്ചിരുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് നാലംഗ സംഘം തട്ടിക്കൊണ്ടുപോയെന്ന ആരോപണവുമായി കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ്.
രാവിലെ, പാലക്കാട് എച്ആർഡിഎസിൽ ജോലി സംബന്ധമായ ആവശ്യത്തിനെത്തിയ സ്വപ്ന മാധ്യമങ്ങൾക്കുമുന്നിൽ സ്വർണക്കടത്തു കേസിൽ രഹസ്യമൊഴി നൽകിയതിനെ സംബന്ധിച്ച് സംസാരിച്ചിരുന്നു. ഇതിനിടെയാണ് നാലംഗം സംഘം തട്ടിക്കൊണ്ടു പോയതെന്നാണ് സൂചന.
രാവിലെ താൻ മാധ്യമങ്ങളെ കണ്ട് കൂടുതൽ കാര്യങ്ങൾ പറഞ്ഞതിന് പിന്നാലെയാണ് സരിത്തിനെ തട്ടിക്കൊണ്ടുപോയതെന്ന് സ്വപ്ന പറഞ്ഞു. നയതന്ത്ര പാഴ്സൽ സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ രഹസ്യമൊഴി നൽകിയതിൽ രാഷ്ട്രീയ അജൻഡയില്ലെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും സ്വപ്ന പറഞ്ഞു.