ഇടത് സ്വതന്ത്ര സ്ഥാനാർത്ഥി ഡോ. പി.സരിന്റെ റോഡ് ഷോയില്‍ ആവേശത്തോടെ അണിനിരന്ന് പ്രവർത്തകർ.
സരിനെ സ്വീകരിക്കാൻ നേതാക്കള്‍ക്ക് മാത്രമല്ല പ്രവർത്തകർക്കും ഒട്ടും മടിയില്ലെന്ന് റോഡ് ഷോയില്‍ വ്യക്തം.
ഇന്നലെ വരെ കോണ്‍ഗ്രസായിരുന്ന സരിനെ എങ്ങനെ സ്വീകരിക്കുമെന്ന ചോദ്യത്തിന് പ്രവർത്തകർക്ക് ഒരേയൊരു മറുപടി മാത്രം. ”സരിൻ എന്ന വ്യക്തിയല്ല, പ്രസ്ഥാനം മുന്നില്‍ വെച്ച സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഇത്തവണ ഒന്നാം സ്ഥാനത്തേക്കെത്തുമെന്നും ഇടതുമുന്നണി പ്രവർത്തകർ പറയുന്നു.