പാലക്കാട്: വർദ്ധിച്ചു വരുന്ന കൊറോണ വ്യാപനത്തെ പ്രതിരോധിക്കാൻ നഗരസഭ ആറാം വാർഡിൽ അണു നശീകരണ പ്രവർത്തനങ്ങൾ തുടങ്ങി.നാലു ഘട്ടങ്ങളിലായാണ് അണു നശീകരണം നടത്തുകയെന്നു കൗൺസിലർ സുഭാഷ് പറഞ്ഞു.ഗോവിന്ദ രാജപുരം; ന്യൂ കൽപ്പാത്തി, വൈദ്യനാഥപുരം; തോണി പാളയം: കാരേക്കാട്ടു പറമ്പു് ;മണൽ മന്തദേവി കോളനി എന്നിവടങ്ങളിലാണ് ഹെത്ത് ഇൻസ്പെക്ടർ ശ്രീകാന്തിൻ്റെ നിർദ്ദേശപ്രകാരം അണു നശീകരണം നടത്തുന്നത്.