വ്യാപാരികൾ കലക്ടർക്ക് നിവേതനം നൽകി.
മലമ്പുഴ: കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം അടച്ചിട്ട മലമ്പുഴ പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ ഉൾപ്പെട്ട മന്തക്കാട് ജങ്ങ്ഷനിലെ കച്ചവട സ്ഥാപനങ്ങൾ നിബന്ധനകൾ ക്ക് വിധേയമായി തുറന്നു പ്രവർത്തിക്കാൻ അനുവതിക്കണമെന്നാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മലമ്പുഴ യൂണിറ്റ് പ്രസിഡൻ്റ് എം.സുരേഷ് കുമാർ;സെക്രട്ടറി അപ്പുകുട്ടൻ, ഗംഗാധരൻ;എൽ ജോജോർജ്ജ് പാണേ നടൻ, എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ മൃൺമയി ജോഷിക്ക് നിവേതനം നൽകി.
മലമ്പുഴയിലെ 13 വാർഡുകളുള്ളതിൽ ഒമ്പതാം വാർഡിലുൾപ്പെട്ട മന്തക്കാട് ജങ്ങ്ഷനിലാണ് കുടുതൽ കച്ചവട സ്ഥാപനങ്ങൾ ഉള്ളത്.ഈ വാർഡിൽ മൂന്ന് കോവി ഡ് കേസുകൾ മാത്രമേ പഞ്ചായത്തും ആരോഗ്യ വകുപ്പും റിപ്പോർട്ട് ചെയ്തീട്ടുള്ളൂവെന്നും ഒരു മാസമായി അടഞ്ഞുകിടക്കുന്ന സ്ഥാപനങ്ങൾ ഉച്ചക്ക് രണ്ടു മണി വരെയെങ്കിലും കോവിഡ് മാനദണ്ഡങ്ങളോടെ ആഴ്ച്ചയിൽ മൂന്നുദിവസമെങ്കിലും തുറന്നു പ്രവർത്തിക്കാൻ അനുവതിക്കണമെന്ന് നിവേതനത്തിൽ ആവശ്യപ്പെട്ടു.
ഇന്നു ചേരുന്ന യോഗത്തിൽ ഇതുസംബന്ധിച്ച് ചർച്ച ചെയ്ത് മറുപടി പറയാമെന്ന് കലക്ടർ പറഞ്ഞതായി പ്രസിഡൻ്റ് എം.സുരേഷ് കുമാർ പറഞ്ഞു.









