ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം: പോപുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു
ഒറ്റപ്പാലം: ആരോഗ്യമുള്ള ജനത, ആരോഗ്യമുള്ള രാഷ്ട്രം എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നവംബര്‍ 16 മുതല്‍ 30 വരെ സംഘടിപ്പിക്കുന്ന ദേശീയ ആരോഗ്യ കാംപയിന്റെ ഭാഗമായി പോപുലര്‍ ഫ്രണ്ട് ഒറ്റപ്പാലം ഏരിയ കമ്മിറ്റി കൂട്ടയോട്ടം സംഘടിപ്പിച്ചു. ഒറ്റപ്പാലം ഏരിയ പ്രസിഡന്റ് T. A സുബൈർ ഫ്ളാഗ് ഓഫ് ചെയ്തു. ജനങ്ങളില്‍ ആരോഗ്യ അവബോധം ഉണ്ടാകുന്നതിനും ആരോഗ്യമുള്ള ജനതക്കേ ആരോഗ്യമുള്ള രാഷ്ട്രം കെട്ടിപടുക്കാന്‍ സാധ്യമാകൂ എന്ന സന്ദേശം നല്‍കിയുമാണ് പോഗ്രാം സംഘടിപ്പിച്ചത്.
തുടര്‍ന്ന് ആരോഗ്യ ബോധവകല്രണ സന്ദേശം നല്‍കുകയും ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. പരിപാടിക്ക് ഏരിയാ ഭാരവാഹികളായ T. A സുബൈർ, രായീൻകുട്ടി വരോട് എന്നിവര്‍ നേതൃത്വം നല്കി.