പല്ലശ്ശന:- പല്ലശ്ശന വി ഐ എം ഹൈസ്കൂളിൽ വെച്ച് (04-09-2021)ന് പല്ലശ്ശന പഞ്ചായത്തിൻ്റേയും, പല്ലശ്ശന കുടുംബക്ഷേമ കേന്ദ്രത്തിൻ്റേയും സംയുക്താഭിമുഖ്യത്തിൽ കാലത്ത് 9:30 മണിമുതൽ RTPCR ക്യാംപ് നടക്കുന്നുണ്ട്. എല്ലാ പൊതുജനങ്ങളും നിർബന്ധമായും പങ്കെടുക്കണം.
വ്യാപാര സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവർ , ഓഫീസ് ജീവനക്കാർ , തൊഴിലുറപ്പ് / കൃഷി പ്പണിക്കാർ , തുടങ്ങി പൊതുജനങ്ങളുമായി കൂടുതൽ ഇടപഴകുന്ന എല്ലാവരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ് .
മറ്റുള്ളവരിൽ നിന്ന് നമുക്കോ , നമ്മളിൽ നിന്ന് മറ്റുള്ളവർക്കോ രോഗം വരാതെ സൂക്ഷിക്കാൻ കോവിഡ് ടെസ്റ്റിൽ ഏവരോടും പങ്കാളികളാകാൻ സംഘാടകർ അഭ്യർത്ഥിച്ചു.