ജില്ലയിൽ നാളെ ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന
ജില്ലയിൽ നാളെ (ജൂലൈ 13) ഏഴ് കേന്ദ്രങ്ങളില്‍ സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടക്കും. രാവിലെ 9:30 മുതല്‍ വൈകിട്ട് നാല് വരെയാണ് പരിശോധന നടക്കുന്നത്.
*പരിശോധനാ കേന്ദ്രങ്ങൾ
- ആലത്തൂർ – വെങ്ങനൂർ മോഡൽ സെൻട്രൽ സ്കൂൾ
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- ഒഴലപ്പതി – ക്രൈസ്റ്റ് ദ കിംഗ് പബ്ലിക് സ്കൂൾ സ്കൂൾ, സൊറപാറ
- പൊൽപ്പുള്ളി – പതി അങ്കണവാടി (രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് ഒന്നു വരെ)
- കെ വി എം യു പി സ്കൂൾ (ഉച്ചയ്ക്ക് രണ്ടു മുതൽ വൈകീട്ട് 4:30 വരെ)
- തരൂർ – അൽ- ഇർഷാദ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, കുണ്ടുകാട്, തോണിപ്പാടം
- മണ്ണൂർ – എ.യു.പി സ്കൂൾ
- പിരായിരി – വി. യു.പി സ്കൂൾ, കല്ലേക്കാട്
*ജില്ലയില്‍ ഏപ്രില്‍ 01 മുതല്‍ ജൂലൈ 12 വരെ 836539 പേരിൽ പരിശോധന നടത്തി
ജില്ലയിൽ വിവിധയിടങ്ങളിലായി ഏപ്രില്‍ 01 മുതൽ ജൂലൈ 12 വരെ 836539 പേരില്‍ ആന്റിജന്‍, ആര്.ടി.പി.സി.ആര് പരിശോധന നടത്തി. ഇതിൽ 159463 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയിൽ ജൂലൈ 12 ന് 664 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നത്തെ (ജൂലൈ 12) ടെസ്റ്റ് പോസിറ്റിവിറ്റി 9.80 ശതമാനമാണ്.
*ഇന്ന് (ജൂലൈ 12) സൗജന്യ ആര്.ടി.പി.സി.ആര് പരിശോധന നടന്ന കേന്ദ്രങ്ങള്‍
- ആലത്തൂർ – കെ എസ് ടി എ ഓഫീസ് പണ്ടാരക്കാട്
- കൊല്ലങ്കോട് – രാജാസ് ഹയർ സെക്കൻഡറി സ്കൂൾ
- മണ്ണാർക്കാട് – കെ ടി എം ഹൈസ്കൂൾ
- പെരുമാട്ടി – കൊറിയർചള്ള ജംഗ്ഷൻ (രാവിലെ 9:30 മുതൽ 11:00 വരെ)
- ഗവ. ഹൈസ്കൂൾ മീനാക്ഷിപുരം (ഉച്ചക്ക് 12:00 മുതൽ മുതൽ വൈകിട്ട് 4:30 വരെ)
- കൊപ്പം – സാമൂഹിക ആരോഗ്യ കേന്ദ്രം
- ചാലിശ്ശേരി – അൻസാരി ഓഡിറ്റോറിയം
- വിളയൂർ – ഗവ. ഹൈസ്കൂൾ
ജില്ലാ ഇൻഫർമേഷൻ ഓഫീസ്, പാലക്കാട്