പാലക്കാട്ജനങ്ങളുടെ അടിയന്തരാവശ്യം ചൂഷണം ചെയ്ത് സ്വകാര്യ ലാബുകൾ ആർടിപിസിആർ പരിശോധനാ നിരക്ക് കുറയ്ക്കാതെ സർക്കാർ തീരുമാനം അട്ടിമറിക്കുന്നു. പരിശോധനാ നിരക്ക് 1700ൽനിന്ന് 500 രൂപയാക്കണമെന്ന നിർദേശം പാലിക്കാതെ പഴയ നിരക്ക് ഈടാക്കുകയാണ്. ചോദ്യം ചെയ്തവരെ പരിശോധിക്കാതെ തിരിച്ചയച്ചു. ചിലരാകട്ടെ 1700 നൽകി പരിശോധിച്ചു. തങ്ങൾക്ക് 1700 രൂപ നൽകി പരിശോധിക്കാൻ സമ്മതമാണെന്ന് എഴുതിവാങ്ങിയ ലാബും ഉണ്ടായിരുന്നു. നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച നിർദേശം ലഭിച്ചിട്ടില്ലെന്നാണ് സ്വകാര്യ ലാബുകളുടെ വിശദീകരണം. ഇതുസംബന്ധിച്ച് ആരോഗ്യ വകുപ്പ് ലാബുകൾക്ക് നിർദേശം നൽകിയിരുന്നു.