സംഘപരിവാർ ഭീകരതയിൽ
പ്രതിഷേധിക്കുക.
ബാലസംഘം ജില്ലാ സെക്രട്ടറിയും എസ്.എഫ്.ഐ. ഒറ്റപ്പാലം ഏരിയ വൈസ് പ്രസിഡൻ്റുമായ കെ.പ്രേംജിത്തിനെ ആർ.എസ്.എസ് എ.ബി.വി.പി ഗുണ്ടാസംഘം ആക്രമിച്ചു. ഒറ്റപ്പാലം എൻ.എസ്.എസ് കോളേജിൽ നവാഗതരെ സ്വാഗതം ചെയ്തുകൊണ്ട് പ്രചാരണ പ്രവർത്തനം നടത്തുന്നതിനിടെയാണ് ആർ.എസ്.എസ് ഗുണ്ടാസംഘം ഇരുമ്പ് വടിയുമായി വന്ന് കഴുത്തിലേക്ക് അടിച്ചത്. തോളെല്ലിന് പരിക്കുപറ്റിയ കെ. പ്രേജിത്തിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘപരിവാർ അക്രമത്തിൽ ബാലസംഘം ജില്ലാ കമ്മറ്റി അതിശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഏരിയാ കേന്ദ്രങ്ങളിലും നാളെ പ്രതിഷേധം സംഘടിപ്പിക്കാൻ ബാലസംഘം പാലക്കാട് ജില്ലാ കമ്മറ്റി അഭ്യർത്ഥിച്ചു.