ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ വെട്ടിക്കൊന്ന കേസില്‍ ഒളിവിലായിരുന്ന പ്രതി എന്‍ഐഎയുടെ പിടിയില്‍.
പാലക്കാട് പട്ടാമ്ബി സ്വദേശി സഹീറാണ് അറസ്റ്റിലായത്.
2022 ഏപ്രില്‍ 16നാണ് ശ്രീനിവാസനെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തുന്നത്. കേസിലെ മുഖ്യപ്രതികളെല്ലാം സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയതാണ്. കേസിലെ തീവ്രവാദ ബന്ധങ്ങളെ തുടര്‍ന്നാണ് അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.