പറമ്ബിക്കുളം തൂണക്കടവില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തി. പറമ്ബിക്കുളം റോഡില്‍ പറമ്ബിക്കുളത്തിനും തുണക്കടവിനും ഇടയിലാണ് മണ്ണിടിഞ്ഞത്.
കഴിഞ്ഞ ആഴ്ച മണ്ണിടിച്ചിലുണ്ടായ അതേ സ്ഥലത്താണ് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടായിട്ടുള്ളത്.
സുരക്ഷ കണക്കിലെടുത്ത് ചെറിയ വാഹനങ്ങള്‍ മാത്രമാണ് പറമ്ബിക്കുളത്തേക്ക് കടത്തി വിടുന്നുള്ളു. മഴ ശക്തമാവുന്നത് ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. ഇനിയും മണ്ണിടിച്ചിലുണ്ടായല് പറമ്ബിക്കുളത്തേക്കുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടും.