അട്ടപ്പാടി ചുരം റോഡില്‍ ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയതിന തുടര്‍ന്ന് താറുമാറായ ഗതാഗതം പുനഃസ്ഥാപിച്ചു. ഏറെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ച് ലോറികൾ മാറ്റിയാണ് ഗതാഗതം വീണ്ടും സാധാരണ നിലയിലാക്കിയത്.
പുലർച്ചെ മൂന്നരയോടെയാണ് ഇവിടെ രണ്ട് ട്രെയിലര്‍ ലോറികള്‍ കുടുങ്ങിയത്. കോഴിക്കോടുനിന്നും കോയമ്പത്തൂരിലേക്ക് വന്ന 16 ചക്രങ്ങളുള്ള വലിയ രണ്ട് ട്രക്കുകൾ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെയായിരുന്നു സഞ്ചാരം.