പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കണമെന്ന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
നടപ്പിലാക്കാത്തതിനെതിരെ നഗരസഭക്ക് സ്റ്റാറ്റ്യുട്ടറി നോട്ടീസ്’ മനുഷ്യാവകാശ പ്രവർത്തകനായ റയ്മണ്ട് ആൻ്റണിയാണ് സിവിൽ നടപടി ക്രമം 80 (1) C പ്രകാരം നഗരസഭക്ക് സ്റ്റാറ്റ്യൂട്ടറിനോട്ടീസ് അയച്ചത് ‘ജലവിതരണത്തിനായി പൈപ്പു സ്ഥാപിക്കാൻ ചാലുകീറിയതോടെ റോഡുകൾ തകർന്നതാണ് പരാതിക്കാധാരം. നഗരത്തിലെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനായി റോഡിന്നിരുവശത്തും നഗരസഭ ചാലുകൾ കീറിയിരുന്നു. മലമ്പുഴയിൽ നിന്നും നഗരത്തിലേക്ക് വെള്ളമെത്തിക്കുന്നതിനായി കേന്ദ്ര സർക്കാരിൻ്റെ അമൃതം പദ്ധതിയിലുൾപ്പെടുത്തിയാണ് പൈപ്പുകൾ സ്ഥാപിച്ചത് ‘ പൈപ്പു സ്ഥാപിക്കുമ്പോഴുണ്ടാവുന്ന റോഡിൻ്റെ തകർച്ച പരിഹരിക്കണമെന്ന നിബന്ധന കരാറുകാർ പാലിച്ചില്ല. തകർന്ന റോഡുകൾ അപകടക്കെണിയായതോടെ നിരവധി തവണ നഗരസഭ, ജില്ലാ കലക്ടർ ,വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വിഭാഗം എന്നിവർക്ക് പരാതി നൽകിയെങ്കിലും ഫലം കണ്ടില്ല’ ഇതേ തുടർന്നാണ് മനുഷ്യാവകാശ കമ്മീഷന് തെളിവുകൾ സഹിതം പരാതി നൽകിയത് ‘ പരാതി ബോധ്യപ്പെട്ട മനുഷ്യാവകാശ കമ്മീഷൻ ജീവനും സ്വത്തിനും സംരക്ഷണം നൽകും വിധത്തിൽ ശോചനീയവ സ്ഥ പരിഹരിക്കണമെന്ന് ഉത്തരവിട്ടിരുന്നു. 2020 ഡിസബർ 7 ന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ടെങ്കിലും നാളിതുവരെയും പരാതി പരിഹരിക്കപ്പെട്ടില്ല .ഇതാണ് സിവിൽ നടപടി ക്രമം 80 ( 1 ) സി. പ്രകാരം നോട്ടീസ് അയക്കാൻ ഇടയായത് ‘ ജില്ല കലക്ടർ, നഗരസഭ, വാട്ടർ അതോറിറ്റി, പൊതുമരാമത്ത് വിഭാഗം എന്നിവർക്കെതിരെയാണ് പരാതി