കുടിവെള്ളം പാഴായി ഒഴുകി ടൗണിൽ വെള്ളക്കെട്ട് ; യാത്ര ദുരിതത്തിൽ
നെന്മാറ: നെന്മാറ – ഗോവിന്ദാപുരം പ്രധാന പാതയിൽ നെന്മാറ ടൗണിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലീക്കേജായി കുടിവെള്ളം പാഴാകുന്നു. റോഡിനു വശത്തായി വ്യാപാര സ്ഥാപനങ്ങളുടെ മുമ്പിലായി വെള്ളക്കെട്ടായി റോഡ് തകർന്ന നിലയിലാണ്. വാഹനയാത്രക്കും കാൽനടയാത്രകാർക്കും ഒരുപോലെ ദുർഗടമായിരിക്കുന്ന സ്ഥിതിയാണ്. വകുപ്പധികാരികളോടു പലവട്ടം പരാതിപ്പെട്ടെങ്കിലും ചെവികൊള്ളുന്നില്ലെന്ന പരാതിയും വ്യാപാരികൾക്കിടയിലുണ്ട്. മേലധികാരികൾ ഇടപ്പെട്ട് വേണ്ടുന്ന നടപടികൾ സ്വീകരിക്കണമെന്നാവശ്യം ജനങ്ങൾക്കിടയിൽ ശക്തമാണ്. പടം മീഡിയ: നെന്മാറ – ഗോവിന്ദാപുരം പ്രധാന പാതയിൽ നെന്മാറ ടൗണിൽ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലീക്കേജായി കുടിവെള്ളം പാഴായി കാൽ നടയാത്രക്കാർക്കും മറ്റും ഭീഷണി ആയി തീർന്ന വെള്ളെക്കെട്ട്