നടപ്പാത – സൈക്കിൾ പാത: നിർമ്മാണ പ്രവർത്തനം പുരോഗമിക്കുന്നു.
മലമ്പുഴ: പാലക്കാട് മലമ്പുഴ നൂറടി റോഡിൽ നിർമ്മിക്കുന്ന നടപ്പാതയുടേയും സൈക്കിൾ പാതയുടേയും പണി പുരോഗമിക്കുന്നു. വിക്ടോറിയ ജങ്ങ്ഷനിലെ ചിന്മയ കോളേജ് മുതൽ മാട്ടൂ മന്തവരെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നത്. വ്യായാമത്തിനു വേണ്ടി നടക്കുന്നവർക്കും സൈക്കിൾ സവാരി നടത്തുന്നവർക്കും മറ്റു വാഹനങ്ങളെ പേടിക്കേണ്ടി വരില്ല.മാട്ടു മന്തവരെ പോരെന്നും മലമ്പുഴ ഡാം വരെ വേണമെന്നുമാണ് സവാരിക്കാരുടെ ആവശ്യം.എന്നാൽ അധികം വൈകാതെ ഈ ആവശ്യം നടപ്പാവുമെന്നാണ് പ്രതീക്ഷയെന്നും സവാരിക്കാർ പറഞ്ഞു.