ഒലവക്കോട് ജംഗ്ഷൻ – റെയിൽവേ സ്റ്റേഷൻ റോഡ് ഗതാഗതത്തിനു തുറന്നു കൊടുത്തു
ഒലക്കോട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷൻ റോഡ് തോട്ടുപാലം നിർമ്മാണം പൂർത്തീകരിച്ച് പൊതു ഗതാഗതത്തിനു തുറന്നു കൊടുത്തു
ഒലവക്കോട് വ്യാപാര സമൂഹത്തിൻറെ ഏറെ ഏറെക്കാലത്തെ ആവശ്യമായിരുന്നു തോട്ടു പാലത്തിൻറെ പുനർനിർമാണം അത് ഇന്ന് യാഥാർഥ്യമായിരിക്കുകയാണ് . ദിനം പ്രതി ആയിരക്കണക്കിന് യാത്രക്കാർ കടന്നുപോയിരുന്ന വഴി കഴിഞ്ഞ മഴക്കാലത്താണ് പുനർ നിർമ്മാണത്തിനായി പൊളിച്ചത്. കഴിഞ്ഞ രണ്ടു പ്രളയ കാലത്തും ഒലവക്കോട് വ്യാപാര സ്ഥാപനങ്ങളിലും പരിസര കോളനികളിലും വ്യാപകമായ നാശനഷ്ടങ്ങൾ വിതച്ച വെള്ളപ്പൊക്കത്തിന് കാരണമായ തോട്ടുപാലം . വീതികുറഞ്ഞ ഓവുകൾ മാറ്റി ഉയരം വർധിപ്പിച്ചാണ് പുതിയ പാലം നിർമ്മിച്ചിരിക്കുന്നത്. എംഎൽഎ ഷാഫി പറമ്പിൽ പ്രത്യേക താൽപര്യപ്രകാരം എം എൽ എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് പണി തീർക്കാൻ കഴിഞ്ഞത്.
നിർമ്മാണം വൈകുന്നതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയിരുന്നു. എത്രയും പെട്ടെന്ന് ഗതാഗതം പുനരാരംഭിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു അതിനാലാണ് ടാറിങ്ങ് പണികൾ പൂർ ത്തിയാക്കുന്നതിന് മുൻപ് തന്നെ ഗതാഗതത്തിന് തുറന്ന് കൊടുത്തിരിക്കുന്നത്.