28.33 കോടി രൂപ ചെലവഴിച്ച് കിഫ്ബി പുനർനിർമ്മിക്കുന്ന ഒറ്റപ്പാലം ചെർപ്പുളശേരി റോഡിൻ്റെ കീഴൂർ റോഡ് മുതൽ ചെർപ്പുളശേരി ടൗൺ വരെയുള്ള ആദ്യ റീച്ചിൻ്റെ പ്രവൃത്തികൾ ആരംഭിച്ചു.
റോഡു കൈയേറ്റങ്ങൾ ഒഴിപ്പിക്കുന്ന ജോലികളാണിപ്പോൾ തുടങ്ങിയിട്ടുള്ളത്. ഇതോടൊപ്പം റോഡരികിലൂടെയുള്ള വാട്ടർ അതോറിറ്റിയുടെ കടിവെള്ള പൈപ്പുകൾ മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തികളും പുരോഗമിക്കുന്നു.