നിലവിൽ യാത്ര ദുരിതം തുടർകഥയാ
മുതുതല പഞ്ചായത്തിലെ കാരക്കൂത്ത്, പരുതൂർ പഞ്ചായത്തിലെ കരുവാൻപടി ഉൾപ്പെടെയുള്ള ഭാഗങ്ങളിൽനിന്ന് കൈപ്പുറം, നടുവട്ടം ഭാഗങ്ങളിലേക്കുള്ള എളുപ്പമാർഗമാണ് ഈ റോഡ്. ബസ് സർവീസും ഈ പാതയിലുണ്ട്. നിലവിൽ ഇരുചക്രവാഹനങ്ങൾക്കുപോലും പോകാൻ കഴിയാത്ത അവസ്ഥയിലാണ് റോഡ്.
ഒന്നാംഘട്ടപ്രവൃത്തികൾ തുടങ്ങിയത് നാട്ടുകാർക്ക് പ്രതീക്ഷ നൽകിയെങ്കിലും പ്രവൃത്തികൾ നീളുന്ന സാഹചര്യമാണ് ഉണ്ടായത്. നിലവിലെ ദുരിതം തീരാൻ ഇനിയും കാലതാമസം നേരിടും.
ചെമ്പ്ര മുതൽ വിളത്തൂർ പാടം വരെ റോഡ് പലയിടത്തും തകർന്നുകിടക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികൾ മാസങ്ങൾക്കുമുൻപ് പാതയിലെ കുഴികളിൽ മണ്ണിട്ട് മൂടിയത് പൊടിശല്യത്തിനും ഇടവരുത്തിയിരുന്നു. റോഡിന്റെ നാല് കിലോമീറ്ററോളം ദൂരം അറ്റകുറ്റപ്പണികൾ നടത്താനായി 25 ലക്ഷത്തോളം രൂപ അനുവദിച്ചിരുന്നുവെങ്കിലും പ്രവൃത്തികൾ നടത്തിയിട്ടില്ല.