മലമ്പുഴ: കഴിഞ്ഞ പ്രളയത്തിൽ വീഴാറായി ചെരിഞ്ഞു നിൽക്കുന്ന മരത്തിൽ ലോറിയിടിച്ച് പകുതി ഭാഗം പൊളിഞ്ഞു നിൽക്കുന്നു. ഏതു നിമിഷവും പൊട്ടിവീണ് കാൽനടയാത്രക്കാർക്കോ വാഹനങ്ങൾക്കോ അപകടമുണ്ടാവാം. മലമ്പുഴ വനിതഐ.ടി.ഐ.ക്കു മുന്നിലാണ് അപകടകരമായ നിലയിൽ മരം നിൽക്കുന്നത്. ചാഞ്ഞു നിൽക്കുന്ന മരത്തെപ്പറ്റി പല തവണ പരാതിപ്പെട്ടിട്ടും അധികൃതർ നടപടിയെടുത്തില്ലെന്നും തിങ്കളാഴ്ച്ച രാവിലെ ടിപ്പർ ലോറിയിടിച്ച് മരം പകുതി പൊളിഞ്ഞതും അപകടകാരണമാകാം എന്ന് പരിസരത്തെ കടയുടമ ഷെമീർ പാറഞ്ഞൂ എത്രയും വേഗം മരംമുറിച്ചുമാറ്റി അപകടം ഒഴിവാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.