പാലക്കാട്കേന്ദ്ര സർക്കാരിന്റെ ബജറ്റിൽ റെയിൽവേയുടെ കാര്യക്ഷമതയും സുരക്ഷയും ഉറപ്പാക്കുന്ന പദ്ധതികളൊന്നുമില്ലെന്ന് ഡിആർഇയു സെൻട്രൽ കമ്മിറ്റി അഭിപ്രായപ്പെട്ടു. റെയിൽവേയെ സംബന്ധിച്ച് നിരാശാജനകമായ ബജറ്റാണ്. അടുത്ത വർഷത്തെ പദ്ധതി അടങ്കൽ 2.15 ലക്ഷം കോടി രൂപയായി നിശ്ചയിച്ചതിൽ 1.10 ലക്ഷം കോടിരൂപയാണ് ബജറ്റ് വിഹിതം. അതിൽ 10,000 കോടി റോഡ് സേഫ്റ്റി ഫണ്ട് വിഹിതവും 15,000കോടി രൂപ റെയിൽവേ സേഫ്റ്റി ഫണ്ടുമാണ്. ബാക്കി 1,15,000കോടി രൂപ വായ്പയായി ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ(എആർഎഫ്സി)വഴി കണ്ടെത്തണമെന്നാണ് പറയുന്നത്.