യാത്രക്കാര്‍ക്ക് കിടിലൻ അവസരമൊരുക്കി പാലക്കാട് റെയില്‍വേ
ഡിവിഷനിലെ 85 സ്റ്റേഷനുകളിലും ക്യൂആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്മെൻ്റ് സംവിധാനം നടപ്പാക്കി ദക്ഷിണ റെയില്‍വേ.
അണ്‍ റിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം കൗണ്ടറുകളില്‍ നേരിട്ട് യൂണിഫെഡ് പേയ്മെൻ്റ് ഇൻ്റർഫേസ് മോഡ് ഉപയോഗിച്ച് അതിവേഗ ഡിജിറ്റല്‍ പേയ്മെൻ്റുകള്‍ നടത്താം.
ആകെ 104 മെഷീനുകളാണ് വിന്യസിച്ചിരിക്കുന്നത്. ടിക്കറ്റ് വാങ്ങല്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനായാണ് ഈ ഉപഭോക്തൃ സൗഹൃദ സംവിധാനം നടപ്പാക്കിയതെന്ന് പാലക്കാട് ഡിവിഷണല്‍ റെയില്‍വേ മാനേജർ അരുണ്‍കുമാർ ചതുർവേദി പറഞ്ഞു.