സംവരണ സമുദായ മുന്നണിയുടെയും
എം.ബി.സി.എഫ് സംസ്ഥാന കമ്മറ്റിയുടെയും സംയുക്ത ആഹ്വാനപ്രകാരം നവംമ്പർ 9ന്
സംസ്ഥാനം ഒട്ടാകെ നടത്തുന്ന കളക്ട്രേറ്റ് സമരത്തിൻെറ ഭാഗമായി, എം.ബി.സി.എഫ് പാലക്കാട് ജില്ലാകമ്മറ്റിയുടെയും വിവിധ സമുദായ സംഘടനകളുടെയും ആഭിമുഖ്യത്തിൽ ജില്ലയിലെ ഓരോ അംഗസംഘടനയുടെയും നേതൃത്വത്തിൽ 2020 നവംമ്പർ 9 തിങ്കളാഴ്ച രാവിലെ 10.30 മണി മുതൽ 11.30 മണിവരെ ഒരു മണിക്കൂർ സമയം `പിന്നോക്ക സംവരണം അട്ടിമറിക്കെതിരെ ‘ പാലക്കാട് കളക്ട്രേറ്റ് പടിക്കൽ പ്രതിഷേധ ധർണ്ണ നടത്തുന്നു. കോവിഡ് പ്രോട്ടോക്കോൾ പ്രകാരം സാമൂഹിക അകലം പാലിച്ച്, മാസ്ക് ധരിച്ച്, ഓരോ അംഗസംഘടനയിൽ നിന്നും അഞ്ച് പ്രതിധിധികൾ വീതം സമരത്തിൽ പങ്കെടുക്കണം. ധർണ്ണയിൽ ഓരോ സമുദായവും അവരവരുടെ പ്രത്യേകം പ്രത്യേകം ബാനറും, കൊടികളും, പൊതുവായ പള്ക്കാർഡുകളും കരുതണം. എല്ലാ അഗസംഘടനാ പ്രവർത്തകരും തീർച്ചയായും ഈ സമരപരിപാടിയിൽ പങ്കെടുക്കണം .ഇത് നമ്മുടെ പ്രശ്നമാണ് , ഭാവി തലമുറയുടെ നിലനിൽപ്പിൻെറ പ്രശ്നമാണ്. ഇത് ഒരു അറിയിപ്പായിക്കരുതി എല്ലാവരും സഹകരിക്കും എന്ന് വിശ്വസിക്കുന്നു.
എന്ന്
രാമകൃഷ്ണ വൈദ്യർ
എം.ബി.സി.ഫ് ജില്ലാസെക്രട്ടറി.
9447137457
പാലക്കാട്
5/11/2020.
ബാനർ മാതൃുക
പിന്നോക്ക സംവരണ അട്ടിമറിക്കെതിരെ
കളക്ട്രേറ്റ് സമരം
2020 നവംമ്പർ 9 തിങ്കൾ
(സംഘടനയുടെ പേര്)
പള്ക്കാർഡുകളുടെ മാതൃുക.
1) പിന്നോക്ക സംവരണ അട്ടിമറി അവസാനിപ്പിക്കുക.
2)സുപ്രീം കോടതി വിധി വരെ മുന്നോക്ക സംവരണം നിർത്തിവയ്ക്കുക.
3)അശാസ്ത്രീയമായ മുന്നോക്ക സംവരണ മാനദണ്ഡം റദ്ദുചെയ്യുക.
4)സംവരണ വിഷയത്തിൽ സർക്കാർ നീതിപാലിക്കുക
5) സംവരണ അട്ടിമറിക്കെതിരെയുള്ള കളക്ട്രേറ്റ് സമരം വജയിപ്പിക്കുക.
- സംവരണ കമ്മിഷനെ നിയമിക്കുക