2020 ജനുവരി 26 ന് രാജ്യത്തിന്റെ റിപ്പബ്ലിക്ക് ദിനമാണ്. അന്നേ ദിവസം പൊരുതുന്ന കർഷകർ ദില്ലിയിൽ കേന്ദ്രസർക്കാരിന്റെ നിഷേധാത്മകവും കർഷക – ജനവിരുദ്ധവുമായ നയങ്ങൾക്കും കർഷകരുടെയും നാടിന്റെയും നടുവൊടിക്കുന്ന കാർഷിക നിയമങ്ങൾക്കും എതിരെ ഐതിഹാസികമായ ഒരു സമരത്തിന് തയ്യാറെടുക്കുകയാണ്. പതിനായിരക്കണക്കിന് ട്രാക്ടറുകൾ അണിനിരക്കുന്ന സമാന്തര പരേഡ് ദില്ലിയിൽ സംഘടിപ്പിക്കാനാണ് കർഷകരുടെ തീരുമാനം. ദില്ലിയിൽ ഈ സമാന്തര പരേഡ് നടക്കുമ്പോൾ തന്നെ രാജ്യമെമ്പാടും ആ സമരത്തിനോട് ഐക്യപ്പെടണം എന്ന കർഷകരുടെ ആഹ്വാനം കേരളവും ഏറ്റെടുക്കുകയാണ്. നമ്മുടെ ജില്ലയിൽ നഗരത്തിലും പഞ്ചായത്ത് കേന്ദ്രങ്ങളിലും വൈകിട്ട് 3 മണിക്ക് ട്രാക്ടറുകളും കർഷകരുടെ പണിയായുധങ്ങളും അണിനിരത്തി സമാന്തര പരേഡ് നടത്തുകയാണ്. മുഴുവൻ കർഷകരും കർഷകത്തൊഴിലാളികളും ഈ മഹാപ്രക്ഷോഭത്തിൽ അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.