പല്ലശ്ശന. കണ്യാർകളി എന്ന മഹത്തായ കലാരൂപത്തെ ജനഹൃദയങ്ങളിലേക്ക് എത്തിച്ച മഹത് വ്യക്തി കഴിഞ്ഞവർഷം നിര്യാതനായ ദ്വാരകാകൃഷ്ണൻ ആശാന്റെ ശില്പം അനാച്ഛാദനവും, പല്ലശ്ശന പുത്തൻകാവ് പഞ്ചായത്ത് റോഡിന് ദ്വാരകാ കൃഷ്ണൻ റോഡ് എന്ന് പുനർനാമകരണവും നടത്തി. നെന്മാറ എം.എൽ.എ കെ.ബാബു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൽ.സായ്രാധ അദ്ധ്യക്ഷത വഹിച്ചു. പ്രസ്തുത ചടങ്ങിൽ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സി.അശോകൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അനന്തകൃഷ്ണൻ സജിലഎന്നിവരും, പഞ്ചായത്ത് മെമ്പർമാരായ അംബുജാക്ഷൻ,മനുപ്രസാദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി.എസ്. പ്രമീള എന്നിവരും പങ്കെടുത്ത് ആശംസകളർപ്പിച്ചുകൊണ്ട് സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി മഹേഷ് കുമാർ സ്വാഗതവും പ്രദേശവാസിയായ ദിലീപ് നന്ദിയും പറഞ്ഞു. ശില്പം നിർമ്മിച്ച മുഹമ്മദ് റാഫിയെ പ്രസ്തുത ചടങ്ങിൽ ആദരിച്ചു.
(വാർത്ത. രാമദാസ് ജി കൂടല്ലൂർ.)