റേഷൻ വിതരണം മുടങ്ങി.
മലമ്പുഴ: നെറ്റ് ലഭിക്കാത്തതിനെ തുടർന്നു് റേഷൻ കടകളിലെ റേഷൻ വിതരണം മുടങ്ങി. ഇന്ന് ഉച്ചക്ക് പതിനൊന്നരയോടെയാണ് നെറ്റ് ലഭിക്കാതായത്. ഇതു മൂലം ജനങ്ങൾ ഏറെ ബുദ്ധിമുട്ടനുഭവിച്ചു. ഇടക്കിടെ ഇത്തരത്തിൽ നെറ്റ് ലഭിക്കാതാവുക; വിരൽ വെച്ചാൽ അത് റീഡ് ആവാതിരിക്കുക തുടങ്ങിയവ ഇപ്പോൾ നിത്യസംഭവമായി രിക്കയാണെന്ന് റേഷൻകടയിൽ വന്നവർ പറഞ്ഞു.