ഊട്ടറ മേൽപ്പാലം: ആശങ്ക പരിഹരിക്കണമെന്നു രമ്യ ഹരിദാസ് എംപി
കൊല്ലങ്കോട് : ഉൗട്ടറ റെയിൽവേ മേൽപാലവും ഗായത്രി പുഴപ്പാലവും നിർമിക്കുന്പോൾ പ്രദേശത്തെ ജനങ്ങളുടെ പരാതികൾ അകറ്റണമെന്ന് രമ്യഹരിദാസ് എംപി ആവശ്യപ്പെട്ടു.
പുതിയതായി നിർമിച്ച വീടുകൾ ഉൾപ്പെടെ മുപ്പതിലധികം വീടുകളും ഏതാനും വ്യാപാര സ്ഥാപനങ്ങളും നഷ്ടപ്പെടുമെന്നും നാട്ടുകാരുടെ പരാതിക്ക് പരിഹാരമുണ്ടാക്കണമെന്നും ഏതാനും മീറ്റർ പടിഞ്ഞാറ് ഭാഗത്തേക്കു മാറ്റി അലൈൻമെന്റ് തയ്യാറാക്കിയാൽ കിടപ്പാടം നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ കഴിയുമെന്നും എംപി ചൂണ്ടികാട്ടി.
പൊതുമരാത്ത് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് കത്ത് നൽകുമെന്നും എംപി പറഞ്ഞു.










