രമേശ്
പാലക്കാട്: തദ്ദേശതിരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങൾക്കായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിങ്കളാഴ്ച ജില്ലയിൽ
രാവിലെ 10-ന് ഷൊർണൂരിലെത്തുന്ന രമേശ് ചെന്നിത്തല 11-ന് ഒറ്റപ്പാലത്തെ യോഗത്തിൽ സംസാരിക്കും. 12-ന് ചെർപ്പുളശ്ശേരി, മൂന്നിന് ശ്രീകൃഷ്ണപുരം, നാലിന് കോങ്ങാട്, അഞ്ചിന് എലപ്പുള്ളി എന്നിവിടങ്ങളിലെ കൺവെൻഷനുകളിലും പങ്കെടുക്കും.
നാലര വര്‍ഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറി-ചെന്നിത്തല
പാലക്കാട്: ഇടതുമുന്നണിയുടെ നാലര വർഷംകൊണ്ട് കെഎസ്എഫ്ഇ കള്ളപ്പണം വെളുപ്പിക്കുന്ന സ്ഥാപനമായി മാറിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ചിട്ടിയിൽ ഗുരതരമായ ക്രമക്കേട് നടക്കുന്നു. തങ്ങൾ പറയുന്നതിന് വ്യത്യസ്തമായി പ്രവർത്തി വിജിലൻസിനെ ഇപ്പോൾ വേട്ടയാടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിൽ ഒരു അഴിമതിയും കൊള്ളയും കണ്ടെത്താൻ പാടില്ല. തങ്ങൾക്കിഷ്ടമുള്ള പോലെ ചെയ്യുമെന്നാണ് സിപിഎം നിലപാട്. സംസ്ഥാന സർക്കാരിന് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ധനമന്ത്രി മുഖ്യമന്ത്രിയുടെ വകുപ്പിനെതിരെ നിശിതമായ വിമർശനമാണ് നടത്തിയിരിക്കുന്നത്. എന്നിട്ടും മുഖ്യമന്ത്രി ഒന്നും മിണ്ടാത്തതെന്തെന്ന് വ്യക്തമാക്കണം.
കേരളത്തിലെ വിജിലൻസ് സിപിഎം പറയുന്നത് പോലെ പ്രവർത്തിക്കണമെന്ന നിർബന്ധബുദ്ധിയുണ്ടെന്നത് വ്യക്തമാകുകയാണ്. കെഎസ്എഫ്ഇയുടെ വിശ്വാസ്യത നിലനിൽക്കണമെങ്കിൽ അന്വേഷണം വേണം. കുറ്റക്കാരെ കണ്ടെത്തണം. പ്രതിപക്ഷ എംഎൽഎമാർക്കെതിരെ വിജിലൻസിനെ കൊണ്ട് അന്വേഷിപ്പിക്കാം. കെസ്എഫ്ഇയിലെ അഴിമതി അന്വേഷിക്കാൻ പാടില്ല. ഇത് എന്ത് ന്യായമാണ്. ഇപ്പോഴാണ് വിജിലൻസ് യഥാർത്ഥത്തിലുള്ള കൂട്ടിലടച്ച തത്തയായി മാറിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഡിസംബർ രണ്ടിന് പഞ്ചായത്ത് തലത്തിൽ ഇടതുസർക്കാരിന് യുഡിഎഫ് കുറ്റവിചാരണ ചെയ്യുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു