രാമശ്ശേരി കുന്ന് – പഞ്ചായത്ത് അധികാരികൾ കുറ്റകരമായ മൗനം പാലിക്കുന്നു. – ഗാന്ധിയൻ കളക്ടീവ് –
പാലക്കാട്: നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ജൈവസമ്പത്തും പ്രകൃതി വിഭവങ്ങളും സംരക്ഷിക്കുന്നതിനും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ ഗുരുതര പ്രത്യാഘാതങ്ങളെ നേരിടാനും നിയമാനുസൃത ചുമതലയുള്ള ഗ്രാമ പഞ്ചായത്ത് അധികാരികൾ കുറ്റകരമായ മൗനം പാലിക്കുന്നത് ദുർഭരണത്തിൻ്റെ ലക്ഷണമാണെന്ന്രാമശ്ശേരി കുന്ന് സംരക്ഷണ സത്യഗ്രഹത്തിൽ പങ്കെടുത്ത് സംസാരിച്ചവർ അഭിപ്രായപ്പെട്ടു.എലപ്പുള്ളി പഞ്ചായത്തിലെ രാമശ്ശേരി കുന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗാന്ധിയൻ കളക്ടീവു് കേരളയുടെ നേതൃത്വത്തിൽ നടത്തിയ സത്യഗ്രഹവും ജനകീയ തെളിവെടുപ്പും എൻ. എ. പി. എം. ദേശീയ കൺവീനർ വിളയോടി വേണുഗോപാലൻ ഉൽഘാടനം ചെയ്തു. ഗാന്ധിയൻ കളക്ടിവ് ജില്ല കോർഡിനേറ്റർ പുതുശ്ശേരി ശ്രീനിവാസൻ അധ്യക്ഷനായ പരിപാടിയിൽ എസ്. സി. എസ്. റ്റി. സംരക്ഷണ മുന്നണി സംസ്ഥാന സെക്രട്ടറി കെ.മായാണ്ടി, ജില്ല സെക്രട്ടറി വിജയൻ അമ്പലക്കാട്, രാധാകൃഷ്ണൻ രാമശ്ശേരി, ജനാർദ്ദനൻ എം.പുതുശ്ശേരി, ദേശീയ വിവരാവകാശ കൂട്ടായ്മ ജില്ലാ സെക്രട്ടറി കെ.വി. കൃഷ്ണകുമാർ, ശെൽവരാജൻ കണ്ണിയോട്, ഗോപാലൻ മലമ്പുഴ, സി.വേലായുധൻ കൊട്ടെക്കാട്, സതീശ് കുമാർ. സി, രാമദാസ്. എം, ഹരികൃഷ്ണൻ. ആർ, അമ്പാടി. കെ, സന്തോഷ്. ബി തുടങ്ങിയവർ സംസാരിച്ചു. ഗാന്ധിയൻ കളക്ടീവു് കേരളയുടെ നേതൃത്വത്തിൽ നവമ്പർ 3 ന് സംസ്ഥാന തലത്തിൽ നടക്കുന്ന “കോട്ടഞ്ചേരി ഖനന വിരുദ്ധ സമരത്തിനുള്ള ഐക്യദാർഡ്യ” പരിപാടിയുടെ ഭാഗമായിട്ടാണ് രാമശ്ശേരിയിൽ ഈ പരിപാടി സംഘടിപ്പിച്ചത്.പ്രാദേശിക ജനവിഭാഗങ്ങളുടെ പങ്കാളിത്തത്തോടെയും ജില്ലയിലെ ഗാന്ധിയൻ പ്രസ്ഥാനങ്ങളുടെയും ജനകീയ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയുംരാമശ്ശേരി കുന്ന് സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ തുടർന്ന് നടത്തും.നമ്മുടെ രാജ്യത്തെ പശ്ചിമഘട്ട മലനിരകളുടെ അത്ഭുത പ്രതിഭാസമെന്ന് അറിയപ്പെടുന്ന പാലക്കാട് ചുരത്തിൻ്റെ ഭാഗമായ രാമശ്ശേരി കുന്ന് ഏറ്റവും പ്രധാനപ്പെട്ട ജലസ്രോതസ്സാണ്.ഈ പ്രദേശത്തിൻ്റെ കാലാവസ്ഥയെ ഗൗരവമായി സ്വാധീനിക്കുന്ന ഈ കുന്നിനെ സംരക്ഷിക്കേണ്ടത് പൗരസമൂഹത്തിൻ്റെ ഉത്തരവാദിത്വമാണെന്നുംപ്രകൃതി വിഭവങ്ങളെ സംരക്ഷിക്കുവാനുള്ള ഗ്രാമപഞ്ചായത്തിൻ്റെ ചുമതലയാണെന്നും പൊതു സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനുള്ള ബോധവൽക്കരണ ക്യാമ്പയിനും നടത്തും.
പുതുശ്ശേരി ശ്രീനിവാസൻജില്ല കോർഡിനേറ്റർഗാന്ധിയൻ കളക്ടിവ് 9447483106.