പാലക്കാട് – കൊപ്പം, രാമനാഥപുരം പ്രതിഭ റസിഡൻ്റ്സ് അസോസിയേഷൻ അന്താരാഷ്ട്ര വനിതാ ദിനം ആഘോഷം വാർഡ് കൗൺസിലറും വികസനാ കാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സണുമായ പ്രമീള ശശിധരൻ ഉദ്ഘാടനം ചെയ്തു ഇന്നത്തെ കാലഘട്ടത്തിൽ സ്ത്രീകളെക്കാൾ സുരക്ഷ നല്കേണ്ടത് പെൺകുട്ടികൾക്കാണ് എന്ന് അഭിപ്രായപ്പെട്ടു അസോസിയേഷൻ പ്രസിഡൻ്റ് പി. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു
പ്രൊഫ ഡോ.ശ്രീ.പി മുരളി (വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ മലയാള വിഭാഗം മേധാവി
സ്ത്രീത്വത്തിൻ്റെ ബഹുസ്വരതകൾ എന്ന വിഷയത്തെ കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി , അസോസിയേഷൻ വനിതാ കൺവീനർ ശ്രീമതി ശകുന്തള കൃഷ്ണ കുമാരൻ, മുൻ നഗരസഭാംഗം ശ്രീമതി പ്രീയവെങ്കിടേഷ്, അസോസിയേഷൻ വൈസ് പ്രസിഡൻ്റ് രാജേശ്വരി രവി , ജോ. സെക്രട്ടറി ഹരിദാസ് മച്ചിങ്ങൽ, എം.കെ.കൃഷ്ണൻകുട്ടി നായർ, ഇ.പത്മ ശേഖർ, ശാലിനി സന്തോഷ്, എന്നിവർ പ്രസംഗിച്ചു