ചൊവ്വാഴ്ചയാണ് സത്യപ്രതിജ്ഞ. സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് നിയോഗിച്ചതിനെ തുടർന്ന് സ്ഥാനമൊഴിയുന്ന എം വി ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ എക്സൈസ് വകുപ്പിൻ ചുമതലയായിരിക്കും അദ്ദേഹത്തിന് നൽകുക.
എം ബി രാജേഷ് നാളെ സ്പീക്കർ സ്ഥാനം രാജിവയ്കും. കേരള നിയമസഭയുടെ 23മത് സ്പീക്കറായിരുന്നു എം ബി രാജേഷ്. ചൊവ്വാഴ്ച രാവിലെ 11 നാണ് സത്യപ്രതിജ്ഞ.
ഇന്ന് ചേർന്ന സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റാണ് എം.ബി രാജേഷിനെ മന്ത്രിയാക്കാൻ തീരുമാനിച്ചത്. എം.ബി രാജേഷ് സ്പീക്കർ സ്ഥാനം ഒഴിയുമ്പോൾ പകരം തലശ്ശേരി എംഎൽഎ എ.എൻ ഷംസീറിനെ തൽസ്ഥാനത്ത് നിയോഗിക്കാനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.