സി.എം.ആർ.എല്‍ – എക്സാലോജിക് മാസപ്പടി കേസില്‍ മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിജിലൻസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത് ഇ.ഡിയും വി.ഡിയും ചേർന്നുള്ള മാച്ച് ഫിക്സിംഗ് ആണെന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ്
പുതിയതായി ഒന്നുമില്ലെന്നും, മുൻപ് മൂന്ന് കോടതികള്‍ തള്ളിക്കളഞ്ഞ കാര്യങ്ങള്‍ പരിഗണിക്കാതെ ഇ.ഡി പറയുന്നത് വേദവാക്യമാക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോടതിക്ക് മുകളിലല്ല ഇ.ഡി. ഇന്ത്യയില്‍ യാതൊരു വിശ്വാസ്യതയുമില്ലാത്ത ഏജൻസിയാണ് ഇ.ഡിയെന്നും അദ്ദേഹം വിമർശിച്ചു.










