പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ ശക്തമായ മഴയില്‍ തത്തേങ്ങലം പ്രദേശത്തെ നിരവധി വീടുകളില്‍ വെള്ളം കയറി.
കുന്തിപ്പുഴയില്‍ ചേരുന്ന കല്ലംപൊട്ടി തോട്ടിലെ നടപ്പാലവും റോഡും മലവെള്ളത്തില്‍ ഒലിച്ചുപോയി. അട്ടപ്പാടി ചുരത്തിലും ശക്തമായ മഴ പെയ്യുകയാണ്. അതേസമയം, സംസ്ഥാനത്തെ 10 ജില്ലകളില്‍ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അടുത്ത 3 മണിക്കൂറിലെ മുന്നറിയിപ്പ്.