കേന്ദ്രസർക്കാർ നടപ്പാക്കുന്ന അഗ്നിപഥ് പദ്ധതിയ്ക്കെതിരെ കേരള സ്റ്റേറ്റ് കർഷകത്തൊഴിലാളി യൂണിയൻ, കർഷകസംഘം എന്നിവയുടെ നേതൃത്വത്തിൽ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കർഷക സംഘം സംസ്ഥാന വർക്കിങ് കമ്മിറ്റി അംഗം സി. കെ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
കർഷകത്തൊഴിലാളി യൂണിയൻ ജില്ലാസെക്രട്ടറി ആർ. ചിന്നക്കുട്ടൻ അധ്യക്ഷനായി. കെഎസ്കെടിയു സംസ്ഥാന കമ്മിറ്റി അംഗം എം. ടി. ജയപ്രകാശ്, ജില്ലാ ജോയിന്റ് സെക്രട്ടറി വി. ചെന്താമരാക്ഷൻ, പാലക്കാട് ഏരിയ സെക്രട്ടറി വി. സുരേഷ്, കർഷകസംഘം ജില്ലാ സെക്രട്ടറി ജോസ് മാത്യൂസ്, സുഭാഷ് ചന്ദ്രബോസ് എന്നിവർ സംസാരിച്ചു.