രാഹുൽ ഗാന്ധിയുടെ എം.പി.ഓഫീസ് ആക്രമണം – ജനാധിപത്യ വ്യവസ്ഥകളോടുള്ള വെല്ലുവിളി – ഗാന്ധി ദർശൻവേദി
ബഫർ സോൺ വിഷയത്തിൽ സംസ്ഥാനത്തെ പ്രധാന രാഷ്ട്രീയ കക്ഷികൾ ഒരുമിച്ച് നിന്ന് പോരാടേണ്ട സാഹചര്യത്തിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമിച്ച് കടന്ന് സ്റ്റാഫുകളെ അക്രമിക്കുകയും, ഗാന്ധിജിയുടെ ഛായാചിത്രം ഉൾപ്പെടെയുള്ള ദേശീയ നേതാക്കളുടെ ചിത്രങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത, ഇടതുപക്ഷ വിദ്യാർത്ഥി സംഘടനയുടെ നിലപാട് ജനാധിപത്യ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് കേരളാ പ്രദേശ് ഗാന്ധിദർശൻ വേദി പാലക്കാട് ജില്ലാ കമ്മിറ്റി ആരോപിക്കുകയും, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയതു. സംസ്ഥാനത്ത് ഒട്ടാകെ നടന്നുവരുന്ന അക്രമങ്ങൾ തടയാൻ പോലീസ് സംവിധാനത്തിന് കഴിയാതെ വരുന്നത് കേരളത്തിലെ സമാധാന ജീവിതം താറുമാറാക്കിയിരിക്കുകയാണ്. സമാധാന ജീവിതം ഉറപ്പുവരുത്തുന്നതിന് ശക്തമായ ഇടപെടൽ നടത്താനും, അക്രമകാരികൾക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാനും ആഭ്യന്തര വകുപ്പ് തയ്യാറാകണമെന്ന് ജില്ലാ ചെയർമാൻ പി.പി.വിജയകുമാർ, ജനറൽ സെക്രട്ടറി എ.ശിവരാമകൃഷ്ണൻ, ട്രഷറർ ടി.എൻ.ചന്ദ്രൻ എന്നിവർ സർക്കാറിനോട് ആവശ്യപ്പെട്ടു.