ആള് ഇന്ത്യാ ഫുട്ബാള്‍ അസോസിയേഷൻ നാഷണല്‍ റഫറിയായി മാരായമംഗലം മപ്പാട്ടുകര സ്വദേശി സ്വലാഹുദ്ദിൻ (30) അർഹത നേടി.
സംസ്ഥാന ഫുട്ബാള്‍ താരമായിരുന്ന സ്വലാഹുദ്ദീൻ പരിക്കു കാരണം കളിയില്‍നിന്ന് വിരമിച്ച ശേഷം റഫറി ടെസ്റ്റ് വഴി കെ.എഫ്.എ റഫറിയായി.
എം.ബി.എ ബിരുദധാരിയായ സ്വലാഹുദ്ദീൻ ഫിഫ റഫറിയാകാനുള്ള തീവ്ര ശ്രമത്തിലാണ്.
ഈ വർഷം ഗ്വാളിയാറില്‍ നടന്ന ഫിറ്റ്നസ്സ് ടെസ്റ്റിലും തിയറി പേപ്പറിലും മികച്ച വിജയം നേടി കാറ്റഗറി അഞ്ച് റഫറിയാകുകയായിരുന്നു.