തത്തമംഗലം അങ്ങാടിയിൽ കുതിരയോട്ട മത്സരം : പോലീസ് കേസെടുത്തു
കോവിഡ് രോഗവ്യാപന പശ്ചാത്തലത്തിൽ ജില്ലയിൽ ഏർപ്പെടുത്തിയ നിയന്ത്രണ മാനദണ്ഡങ്ങൾ ലംഘിച്ച് തത്തമംഗലം അങ്ങാടിയിൽ ഇന്നലെ (ഏപ്രിൽ 24 ) സംഘടിപ്പിച്ച കുതിരയോട്ട മത്സരത്തിൽ പൊലീസ് മൂന്ന് കേസുകൾ രജിസ്റ്റർ ചെയ്തു. മൂന്ന് കേസുകളിലായി അറസ്റ്റ് ചെയ്ത 36 പേരെ ജാമ്യത്തിൽ വിട്ടയച്ചു. മത്സരം നടത്തിയ കമ്മിറ്റിക്കാർ, കുതിരയുമായി എത്തിയവർ, മത്സരം കാണാനെത്തിയവർ എന്നിവർക്കെതിരെ കേരള എപ്പിഡെമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.