കെ.പി.സി.സി ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിക്വിറ്റ് ഇന്ത്യ ദിനാചരണം സംഘടിപ്പിച്ചു.
പാലക്കാട്- ഭാരതം ഉള്ളടത്തോളം കാലം സ്വതന്ത്ര സമര സേനാനികളും മഹാത്മാഗാന്ധിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സും ഓര്‍മിക്കപ്പെടും- വി.സി.കബീര്‍ മാസ്റ്റര്‍.ഗാന്ധിദര്‍ശന്‍ സമിതി പാലക്കാട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട് രക്തസാക്ഷി മണ്ഡപത്തില്‍ വെച്ച് ക്വിറ്റ് ഇന്ത്യ ദിനാചരണത്തിന്റെ ഭാഗമായി അനുസ്മരണവും പുഷ്പാര്‍ച്ചനയും സംഘടിപ്പിച്ചു. ഭാരതം ഉള്ളടത്തോളം കാലം സ്വതന്ത്ര സമരസേനാനികളും മഹാത്മാഗാന്ധിയും ഇന്‍ഡ്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ്സും ഓര്‍മിക്കപ്പെടുമെന്ന് യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് വി.സി.കബീര്‍ മാസ്റ്റര്‍ പറഞ്ഞു. ഗാന്ധിദര്‍ശന്‍ സമിതി ജില്ലാ പ്രസിഡന്റ് ശ്രീ.പി.എസ് മുരളീധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ ശ്രീ.പി.ബാലഗോപാല്‍, കെ.പി.സി.സി സെക്രട്ടറി പി.ഹരിഗോവിന്ദന് മാസ്റ്റര്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ വി.രാമചന്ദ്രന്, ഡോ.അര്സലന് നിസാം, ഗാന്ധിദര്‍ശന്‍ സമിതി സംസ്ഥാന സെക്രട്ടറി ബെെജു വടക്കുംപുറം, അസീസ് മാസ്റ്റര്‍, മുണ്ടൂര്‍ രാജന്, വി.മോഹനന്, പുരുഷോത്തമന് പിരായിരി,സണ്ണി ഏടൂര്‍ പ്ലാക്കീഴില്‍, പി.കെ.നന്ദകുമാര്‍, ജിജോ ഇമ്മാനുവല്‍, എം.ഇര്‍ഷാദ് തുടങ്ങിയവര്‍ പ്രസംഗിച്ചു.