പാലക്കാടും ചേലക്കരയിലും സി.പി.എം തോല്‍ക്കും. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർഥി ഉണ്ടാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ല. സാഹചര്യം പരിശോധിച്ച ശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.
പാലക്കാട്, ചേലക്കര നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡി.എം.കെ) സജീവമായി രംഗത്തുണ്ടാകുമെന്ന് പി.വി.അൻവർ എം.എല്‍.എ. ഉപതെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നിലപാട് ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡി.എം.കെയും ആശയത്തോട് യോജിക്കുന്ന സംവിധാനം ജനങ്ങളുടെ മുമ്ബില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുകയെന്നും അൻവർ പറഞ്ഞു.