പാലക്കാട് : കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലുള്ള സ്റ്റേറ്റ് റിസോഴ്സ് സെന്റർ കേരളയുടെ പി എസ് സി അംഗീകൃത ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് (ഡി സി എ) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. കോഴ്സിന്റെ കാലാവധി 6 മാസമാണ്. പത്താം തരമാണ് യോഗ്യത. സൗകര്യപ്രദമായ പാർടൈം, ഹോളിഡേ ബാച്ചുകൾ ഉണ്ടായിരിക്കും. അപേക്ഷാഫോറവും പ്രോസ്പെക്ട്സും പാലക്കാട്ടെ പഠന പഠനകേന്ദ്രത്തിൽ (എം ഇ എസ് കോളേജ്, ബിസ്മി ഹൈപ്പർ മാർക്കറ്റിനു പിറകുവശം, സ്റ്റേഡിയം ബസ്സ്റ്റാൻഡിനു സമീപം, മാങ്കാവ്, പാലക്കാട് )നിന്നും ലഭിക്കും. ഫോൺ :04912546767, 9446346767