നെല്ലു സംഭരണ രശീതി (PRS) ലഭിച്ച് ഒരു മാസത്തോളമായിട്ടും, പണം ലഭിക്കാതെ നെട്ടോട്ടമോടുന്ന കർഷകർ.
പല്ലശ്ശന:- കൂടല്ലൂർ ചാട്ടുമുക്ക് നെല്ലുത്പാദക കർഷകസമിതിയിലെ രാമദാസ്. ജി എന്ന കർഷകന് നവംബർ മാസം മൂന്നാം തിയ്യതി മില്ലിന്റെ പ്രതിനിധിയിൽ നിന്നും PRS ലഭിച്ചെങ്കിലും ഇന്നേവരെ പണം ലഭിക്കാത്ത ദുരവസ്ഥ നേരിടുന്നത്. അതേ ദിവസം നെല്ലു കയറ്റി അയച്ച ഏതാനും കർഷകരുടെയും പണം ലഭിച്ചിട്ടില്ലെന്നാണ് അന്വേഷിച്ചപ്പോൾ അറിയാൻ കഴിഞ്ഞതെന്നും രാമദാസ് പറയുന്നു. PDC ബാങ്ക് (കേരളാ ബാങ്ക്) നെന്മാറ ശാഖയിൽ നിന്നും ലഭിച്ച നിർദ്ദേശമനുസരിച്ച് പാലക്കാട് പാഡിമാർക്കറ്റിങ്ങ് ഓഫീസിൽ അന്വേഷിച്ചപ്പോൾ,. മില്ലിന്റെ പ്രതിനിധിയിൽ (ഏജൻ്റിൽ) നിന്നും PRS രശീതി , ഗ്രീൻ സ്ലിപ്പ് മറ്റുപേപ്പറുകൾ എന്നിവ ഓഫീസിൽ ലഭിക്കാത്തതാണ് അക്കൗണ്ടിൽ പണം എത്താൻ കാലതാമസം നേരിടുന്നതിന് കാരണമെന്ന് പറയുന്നു. ഓരോ സീസണിലും ഒരുകിലോ നെല്ലിന് ലഭിക്കുന്ന വിലയുടെ വർദ്ധനവിന് ആനുപാതികമായി കൂലിയിൽ വരുന്ന വർദ്ധനവ്, രാസവളങ്ങളുടെ വിലവർദ്ധനവ് എന്നിവ കർഷകനിൽ ആശങ്ക സൃഷ്ടിക്കുകയാണ്. ഒന്നാംവിള നെൽകൃഷി ഉത്പാദനസമയത്ത് ഒരു ചാക്ക് ഫാക്ടംഫോസ് 1100 രൂപയ്ക്ക് ലഭിച്ചിരുന്നത്, ഇപ്പോൾ 1390രൂപയായതും കർഷകരിൽ ദുരവസ്ഥ സൃഷ്ടിക്കുന്നു. ഒന്നാം വിള നെല്ല് കൊയ്ത്തു യന്ത്രത്തിന്റെ വാടകനൽകിയതു മുതൽ രണ്ടാം വിള നടീൽ വരെയുള്ള കാലയളവിൽ ഒരേക്കറിന് ഇരുപത്തി രണ്ടായിരം രൂപയിലധികം ചിലവു വന്ന സാഹചര്യത്തിൽ ആഭരണങ്ങൾ പണയപ്പെടുത്തിയും, കടം വാങ്ങിയും കർഷകർ ബുദ്ധിമുട്ട് നേരിടുമ്പോൾ…, നൽകിയ നെല്ലിന്റെ പണം ലഭിച്ചാൽ കർഷകർക്ക് വലിയ ആശ്വാസമായിരിക്കുമെന്നും, ഒക്ടോബർ മാസം 11ന് കൊയ്തനെല്ല് , നവംബർ ഒന്നിന് കയറ്റി അയച്ചതിൻ്റെയും, നവംബർ 3ന് ലഭിച്ച PRS എന്നിവയുടെ രേഖകളും കൈവശമുണ്ടെന്നും നവംബർ 29 വരെയും സിവിൽസപ്ലൈസ് പദ്ധതി പ്രകാരം നൽകിയ നെല്ലിന്റെ വില തൻ്റെ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടില്ലെന്നും രാമദാസ് പറയുന്നു.