നീറ്റ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ലുലു മോൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ഘടകത്തിൻ്റെ ലാപ്ടോപ്പ് സമ്മാനം.!
പാലക്കാട് കൊല്ലംകോട്,നീറ്റ് പരീക്ഷയിൽ ദേശീയ തലത്തിൽ ഇരുപത്തിരണ്ടാം റാങ്കും സംസ്ഥാന തലത്തിൽ രണ്ടാം റാങ്കും കരസ്ഥമാക്കി അഭിമാനകരമായ നേട്ടം കൈവരിച്ച അയിലൂർ അടിപ്പരണ്ട സ്വദേശി ലുലു എ ക്ക് ഇന്ത്യൻ സോഷ്യൽ ഫോറം സൗദി ഘടകം ലാപ്ടോപ്പ് സമ്മാനിച്ചു. സോഷ്യൽ ഫോറം പ്രതിനിധി മുജീബ് പുതുനഗരം മൊമെൻ്റൊ കൈമാറി. എസ്ഡിപിഐ പാലക്കാട് ജില്ലാ ഉപാദ്ധ്യക്ഷൻ സക്കീർ ഹുസൈൻ കൊല്ലങ്കോട്, എസ്ഡിപിഐ ജില്ലാ കമ്മിറ്റി അംഗം റഷീദ് പുതുനഗരം, അബ്ദുസ്സലാം അടിപരണ്ട എന്നിവർ സംബന്ധിച്ചു.