പുരോഗമന കലാ സാഹിത്യ സംഘം പുതുശ്ശേരി മേഘല കൺവെൻഷൻ തസ്രാക്ക് ഒ. വി. വിജയൻ സ്മാരക ഹാളിൽ വെച്ച് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന ട്രഷറർ ടി. ആർ. അജയൻ ഉദ്ഘാടനം ചെയ്തു. മേഘല പ്രസിഡന്റ് എ. ചൈതന്യകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മേഘല സെക്രട്ടറി കെ. സെയ്തു മുസ്തഫ പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി രാജേഷ് മേനോൻ, വനിത സാഹിതി ജില്ലാ സെക്രട്ടറി സന്ധ്യ ടീച്ചർ എന്നിവർ സംസാരിച്ചു. എൻ. ജയപ്രകാശ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുരാധ ടീച്ചർ പ്രാരംഭ ഗാനം ആലപിച്ചു. പ്രണവം ശശി നാടൻ പാട്ടുകൾ ആലപിച്ചു. ആശംസകൾ അർപ്പിച്ചു കൊണ്ട് കെ. ആർ. കുമാരൻ, നജ്മ സലീം, രാജീവ് മാമ്പുള്ളി എന്നിവർ സംസാരിച്ചു. എം. മനൂഷ് സ്വാഗതവും എസ്. ഗിരീഷ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ കെ. സെയ്തു മുസ്തഫ പ്രസിഡന്റ്, എസ്. ഗിരീഷ് സെക്രട്ടറി, എ. ചൈതന്യ കൃഷ്ണൻ ട്രഷറർ, വൈസ് പ്രസിഡന്റ് ഇ. ജയചന്ദ്രൻ, എം. പത്മിനി ടീച്ചർ, എം. മനൂഷ്, കെ. ഐ. സേവ്യർ, ജോയന്റ് സെക്രട്ടറിമാർ എൻ. ജയപ്രകാശ്, കെ. നാരായണൻ കുട്ടി, സി.ഇ. മുരളി, പി. മധു.
വനിതാ സാഹിതി ഭാരവാഹികൾ പ്രിയ കരിങ്കരപ്പുള്ളി, സെക്രട്ടറി, എം. പത്മിനി ടീച്ചർ, വൈസ് പ്രസിഡന്റ്മാർ നജ്മ സലീം, ശശികല, ജോയിന്റ് സെക്രട്ടറിമാർ കെ. പ്രസന്ന, ഷിജിന അരുൺ