അതിവേഗ വിചാരണ അതിജീവിതരുടെയും പ്രതികളുടെയും അവകാശം: പ്രേംനാഥ്*
പാലക്കാട്:അതിവേഗ വിചാരണ അതിജീവിതരുടെയും പ്രതികളുടെയും അവകാശം
ആണെന്നും വിചാരണ തടവുകാരുടെ നിയമപരമായ അവകാശങ്ങൾ ഉറപ്പാ ക്കണമെന്നും എറണാകുളം ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പ്രേംനാഥ്. പി അഭിപ്രായപെട്ടു. വിശ്വാസിന്റെ പത്താം വാർഷി കത്തോടനുബന്ധിച്ച് പാലക്കാട് ജില്ലാ ജയിലിൽ വെച്ച് നടന്ന പ്ലീബാർഗൈനിങ്, കൗൺ സിലിംഗ് സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിമിനൽ നടപടി നിയമത്തിലെ 264A വകുപ്പ് പ്രകാരം വാദിയുടെ കൂടെ അനുവാദത്തിൽ കുറഞ്ഞ ശിക്ഷ ലഭിക്കാൻ പ്രതികൾക്ക് കോടതിയിൽ അപേക്ഷ നൽകാമെന്നും ശിക്ഷയുടെ പകുതി കാലാവധി വിചാരണ തടവുകാരനായി ജയിലിൽ പാർപ്പിച്ചിട്ടുണ്ടെങ്കിൽ ജാമ്യം അവരുടെ നിയമപ്രകാരം അവകാശം ആണെന്നും അദ്ദേഹം പറഞ്ഞു. ജയിൽ സൂപ്രണ്ട് കെ.ശ്രീജിത്തിന്റെ ആധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിശ്വാസ് ട്രഷറർ എം. ദേവാദാസൻ, വോളന്റീർ ലേഖാ മേനോൻ, ജയപ്രകാശ്, ഗീത ദേവദാസ്, ഡെപ്യൂട്ടി സൂപ്രണ്ട് ദിനേഷ് എന്നിവർ സംസാരിച്ചു.. വിശ്വാസ് ജോയിന്റ് സെക്രട്ടറിമാരായ ദീപ ജയപ്രകാശ് സ്വാഗതവും അഡ്വ. എൻ. രാഖി നന്ദിയും പറഞ്ഞു.ജയിലിലെ അന്തേവാസികൾക്കായി നടത്തിയ വിവിധ കലാ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.