ചിനക്കത്തൂരിൽ പൊൻ പൂരം ഇന്ന്. ചടങ്ങുകളായി മാത്രം പൂരാഘോഷം ഇത്തവണ പരിമിതപ്പെടുത്തിയിട്ടുങ്കിലും തട്ടകം ഇതിനകം തന്നെ ആവേശത്തിമിർപ്പിലാണ്.
ഏഴ് ദേശങ്ങളിൽ നിന്നായി ഏഴ് ഗജവീരന്മാർക്ക് മാത്രമാണ് എഴുന്നള്ളിന് അനുമതി ലഭിച്ചിട്ടുള്ളത്. അഞ്ചു ദേശങ്ങൾ അടങ്ങുന്ന പടിഞ്ഞാറൻ ചേരിയും, രണ്ട് ദേശങ്ങൾ അടങ്ങുന്ന കിഴക്കൻ ചേരിയുമാണ് പൂരം ആഘോഷിക്കുന്നത്.
ഈ ഏഴ് ഗജവീരന്മാർ മാത്രം എഴുന്നള്ളിപ്പിന് കാവിലെത്തും. എന്നാൽ മേൽപ്പറഞ്ഞ ദേശങ്ങളിൽ നിന്നുള്ള 16 കുതിരക്കോലങ്ങളും സന്നിധിയിലെത്തും.
കുതിരകളിക്കും, ആന എഴുന്നള്ളിപ്പിനും കോവിഡ് മാനദണ്ഡം കർശനമാക്കിയതിനെ തുടർന്നാണ് മുൻകാലങ്ങളിലേതു പോലെ ആഘോഷങ്ങൾ ഉണ്ടാകാതിരിക്കാൻ കാരണം.